ബോയിസ്​ ലോക്കർ റൂം: ഉത്തരവാദികൾ മാതാപിതാക്കൾ; രൂക്ഷ വിമർശനവുമായി താരങ്ങൾ

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കത്തി​​​ന്റെ പേരിൽ വിവാദമായ ഇൻസ്​റ്റാ ഗ്രൂപ്പായ ‘ബോയിസ്​ ലോക്കർ റൂമി'നെതിരെ പ്രമുഖർ രംഗത്ത്​. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ കൂട്ട ബലാത്സംഗം ചെയ്യുന്നതടക്കം ചർച്ച ചെയ്​ത ഗ്രൂപ്പി​ന്റെ സ്​ക്രീൻ ഷോട്ടുകൾ പരസ്യമായതോടെയാണ്​ രാജ്യത്ത്​ ബോയിസ്​ ലോക്കർറൂം ചർച്ചയാകുന്നത്​. ബോളിവുഡ്​ താരങ്ങളായ സോനം കപൂർ, റിച്ച ചദ്ദ, സിദ്ദാർഥ്​ ചതുർവേദി, സ്വര ഭാസ്​കർ തുടങ്ങിയവർ സംഭവത്തിനെതിരെ രൂക്ഷമായ രീതിയിലാണ്​ പ്രതികരിച്ചത്​.

മനുഷ്യരെ ബഹുമാനിക്കാൻ അറിയാത്തവിധം ആൺകുട്ടികൾ ഇത്തരത്തിൽ നശിച്ചുപോയതി​ന്റെ ഉത്തരവാദിത്തം അവരുടെ മാതാപിതാക്കൾക്കാണെന്ന്​ സോനം കപൂർ അഭിപ്രായപ്പെട്ടു. എല്ലാ ആൺകുട്ടികളും സംഭവത്തിൽ ലജ്ജിക്കണമെന്നും താരം ഇൻസ്റ്റയിൽ പങ്കുവെച്ച സ്​റ്റോറിയിൽ വ്യക്​തമാക്കി.

”വിഷം വമിപ്പിക്കുന്ന തരത്തിലുള്ള ആണത്ത ബോധം ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഏങ്ങനെ ബാധിക്കും എന്നതാണ് ലോക്കര്‍ റൂം സംഭവം കാണിച്ചു തരുന്നത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പെൺകുട്ടികളെ എങ്ങനെ ബലാത്സംഗം ചെയ്യാമെന്നും കൂട്ടമാനഭംഗപ്പെടുത്താമെന്നും സന്തോഷത്തോടെ ആസൂത്രണം ചെയ്യുന്നു. ബലാത്സംഗം ചെയ്തയാളെ തൂക്കിക്കൊല്ലുന്നതല്ല, മറിച്ച്​, ബലാത്സംഗം ചെയ്യുന്നവരെ സൃഷ്ടിച്ചെടുക്കുന്ന മാനസികാവസ്ഥയെയാണ് ആക്രമിക്കേണ്ടത്​. -സ്വരം ഭാസ്​കർ ട്വിറ്ററിൽ കുറിച്ചു.

ഉയർന്ന ധാർമികതയും ജനസംഖ്യയുമുള്ള നമ്മുടെ രാജ്യത്ത്​ എല്ലാവർക്കും ലൈംഗിക വിദ്യാഭ്യാസത്തി​ന്റെ കാര്യം പറയു​മ്പോൾ ഒാക്കാനമാണ്​. കൗമാരപ്രായക്കാർ ലൈംഗിക വിദ്യാഭ്യാസത്തെ അശ്ലീലതയുമായി കൂട്ടിക്കുഴക്കുകയാണ്​. ഇപ്പോൾ ഡാറ്റ സൗജന്യമാണ്​. എത്ര അപകടകരമാണിത്​. -പ്രശസ്​ത നടി റിച്ച ചദ്ദ ട്വിറ്ററിൽ കുറിച്ചതിങ്ങനെയായിരുന്നു.

'ഗള്ളി ബോയ്​ ' എന്ന ചിത്രത്തിലൂടെ പ്രശസ്​തനായ നടൻ സിദ്ദാർഥ്​ ചതുർവേദി ബോയിസ്​ ലോകർ റൂമിനെ ഒരു വൈറസായി ചിത്രീകരിച്ച്​ വ്യാപകമായ നാശം വിതച്ച മറ്റ്​ കുപ്രസിദ്ധ വൈറസുകൾക്കൊപ്പം ചേർത്ത്​ പങ്കുവെക്കുകയാണ്​ ചെയ്​തത്​.

Tags:    
News Summary - Bois locker room leaves Bollywood celebs shocked-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.