Posted On
date_range Updated On
date_range തകർപ്പൻ പ്രകടനവുമായി മാളവികയും ഇഷാനും; ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ ട്രൈലർ
ഇറാനിയൻ സംവിധായകൻ മജിദ് മജീദി ഒരുക്കുന്ന പുതിയ ചിത്രമായ 'ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ' ട്രൈലർ പുറത്തിറങ്ങി. മലായാള താരമായ മാളവിക മോഹനാണ് ചിത്രത്തിൽ നായിക. ഷാഹിദ് കപൂറിൻറെ സഹോദരൻ ഇഷാനാണ് നായകൻ.
സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. എ.അര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മുംബൈയിലാണ് ചിത്രീകരിച്ചത്.
പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹനനന്‍റെ മകളാണ് നടി മാളവിക. നേരത്തെ ബോളിവുഡ് നടി ദീപികാ പദുകോൺ ചിത്രത്തിൽ നായികയാകുമെന്ന് വാർത്തകൾ വരികയും പിന്നീട് അവരെ ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.