ശശി കപൂറി​​െൻറ മരണവാർത്തക്ക്​ ബി.ബി.സി നൽകിയത്​ ബച്ച​െൻറ ചിത്രം- വിഡിയോ

ന്യൂഡൽഹി: ഇതിഹാസ ബോളിവുഡ്​ താരം ശശി കപൂറി​​​െൻറ മരണവാർത്ത റിപ്പോർട്ട്​ ചെയ്​ത ബി.ബി.സിക്ക്​ പറ്റിയത്​ വൻ അമളി. 
വാർത്തക്കൊപ്പം നൽകിയ ദൃശ്യങ്ങൾ ശശി കപൂറി​േൻറതായിരുന്നില്ല. ആളുമാറിയെന്ന്​ മാത്രമല്ല, കാണിച്ച രണ്ടു ദൃശ്യങ്ങളും ജീവിച്ചിരിക്കുന്ന മറ്റു നടൻമാരുടേതായിരുന്നു.

70 കളിൽ ഇന്ത്യൻ സിനിമയിലെ പ്രണയനായകനായിരുന്ന ശശി കപൂർ (79) തിങ്കളാഴ്​ച മുംബൈയിൽ അന്തരിച്ചു​െവന്ന്​ വാർത്ത വായിച്ച ശേഷം കാണിച്ചത്​ അമിതാഭ്​ ബച്ച​​​െൻറയും റിഷി കപൂറി​​​െൻറയും മുൻകാല ചിത്രങ്ങളിലെ രംഗങ്ങളായിരുന്നു. 
വാർത്താവതാരകൻ ശശി കപൂറിനെ കുറിച്ച്​ സംസാരിക്കുന്നതും പശ്ചാത്തലത്തിൽ അമിതാഭ്​ ബച്ച​​​െൻറയും റിഷി കപൂറി​​​െൻറയും ചിത്രങ്ങളിലെ ഗാനരംഗങ്ങൾ കാണിക്കുന്നതും സോഷ്യൽ മീഡയയിൽ ​വൈറാലായി. 

ബി.ബി.സിക്ക്​ പിണഞ്ഞ അബദ്ധത്തെ കുറിച്ച്​ ശക്തമായ വിമർശനമാണുയരുന്നത്​. സംഭവം വിവാദമായതോടെ ബി.ബി.സി ന്യൂസ്​ എഡിറ്റർ പോൾ റോയാൽ ട്വിറ്ററിലൂടെ ക്ഷമാപണം നടത്തി. ബി.സി.സിയുടെ നിലവാരത്തിന്​ ചേർന്ന കാര്യമല്ല നടന്നതെന്നും അതിൽ ക്ഷമാപണം നടത്തുവെന്നും അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - BBC Apologises For Using Amitabh Bachchan Clip In Shashi Kapoor Tribute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.