വസുന്ധരയുടെ പ്രസ്​താവനക്കെതിരെ  ഷബാന ആസ്​മി

ന്യൂഡൽഹി: പത്​മാവതി മാറ്റങ്ങളോട്​ റിലീസ്​ ചെയ്യണമെന്ന രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രസ്​താവനക്കെതിരെ നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്​മി.  സിനിമയെ വിമർശക്കുന്നവരെ അനുകൂലിക്കുന്ന നിലപാടാണ്​ വസുന്ധര സ്വീകരിക്കുന്നത്​. ആക്രമകാരികൾക്കെതിരെ ഒരു നടപടിയും എടുക്കാത്ത യു.പി സർക്കാറാണ്​ സിനിമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്​. സെൻസർ ബോർഡ്​ സിനിമയുടെ സർട്ടിഫിക്കറ്റ്​ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ്​ അറിയുന്നത്​. ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ കഴിയുന്നത്​ വരെ ഇത്​ പൂർത്തിയാക്കില്ല. പത്​മാവതി സിനിമയെ മുൻനിർത്തി വോട്ട്​ നേടാനാണ്​ ബി.ജെ.പിയുടെ ശ്രമമെന്നും ഷബാന ആസ്​മി കുറ്റപ്പെടുത്തി. 

നേരത്തെ പത്​മാവതിക്കെതിരായ നീക്കങ്ങളുടെ പശ്​ചാത്തലത്തിൽ ചലച്ചിത്ര പ്രവർത്തകർ ഗോവ അന്താരാഷ്​ട്ര ചലച്ചിത്രമേള ബഹിഷ്​കരിക്കണമെന്ന്​ ഷബാന ആസ്​മി ആവശ്യപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെ മാറ്റങ്ങളോടെ മാത്രമേ സിനിമയുടെ റിലീസ്​ നടത്താവു എന്ന്​ ആവശ്യപ്പെട്ട്​ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക്​ കത്തയച്ചിരുന്നു. അതേ സമയം, സിനിമ ഡിസംബർ ഒന്നിന്​ റിലീസ്​ ചെയ്യില്ലെന്ന്​ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്​.
 

Tags:    
News Summary - As Anti-Padmavati Protests Mount, Shabana Azmi Takes On Vasundhara Raje-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.