ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥാപാത്രം സിനിമയിൽ അവതരിപ്പിക്കാൻ ബോളിവുഡ് താരം അക്ഷയ് കുമാർ തയാറെടുക്കുന്നതായി വാർത്തകൾ. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ബി.ജെ.പിയിലെ ചില നേതാക്കളും അക്ഷയ് കുമാർ മോദിയുടെ വേഷത്തിൽ അഭിനയിക്കുന്നതിനെ അനുകൂലിച്ചു. മോദിയുടെ ജീവതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന പുതിയ സിനിമയിലാവും അക്ഷയ് എത്തുക.
മോദിയുടെ വേഷം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ അനുയോജ്യനായ നടൻ അക്ഷയ് കുമാർ തന്നെയാണെന്ന് നടനും ബി.ജെ.പി നേതാവുമായ ശത്രുഘ്നൻ സിൻഹ പറഞ്ഞു. ഇന്ത്യയിലെ മിസ്റ്റർ ക്ലീൻ ആണ് അക്ഷയ് കുമാർ. എത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന നടനുമാണ് അക്ഷയെന്നും സിൻഹ അഭിപ്രായപ്പെട്ടു. മോദിയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മറ്റൊരു താരത്തിനും സാധിക്കില്ലെന്നായിരുന്ന സെൻസർ ബോർഡ് ചെയർമാൻ പഹ്ജ് നിഹലാനിയുടെ അഭിപ്രായം.
കേന്ദ്രസർക്കാറിെൻറ പദ്ധതികളുമായി സഹകരിക്കുന്ന താരമാണ് ഇൗ വർഷത്തെ ദേശീയ അവാർഡ് ജേതാവ് കൂടിയായ അക്ഷയ് കുമാർ. ശൗചാലയത്തിെൻറ പ്രാധാന്യത്തെ കുറിച്ചുള്ള സർക്കാർ പ്രചാരണ പരിപാടിയുമായി അക്ഷയ് സഹകരിക്കുന്നുണ്ട്. അക്ഷയിെൻറ ഏറ്റവും പുതിയ ചിത്രമായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയവും ശൗചാലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.