ഷെട്ടി ഗ്യാങ്ങിന് എന്തുപറ്റി​? രാജിനെയും രുക്മിണിയെയും ഇൻസ്റ്റയിൽ അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി

ബംഗളൂരു: കന്നഡ സിനിമയിൽ പുത്തൻ മാറ്റങ്ങൾക്ക് വഴിതെളിച്ച ഷെട്ടി ഗ്യാങ്ങിൽ വിള്ളൽ വീണെന്ന് റിപ്പോർട്ട്. സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ ഏറ്റവും പുതിയ നീക്കമാണ് സംശയങ്ങൾക്ക് വഴിതെളിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ തന്റെ സഹപ്രവർത്തകരായ രാജ് ബി. ​ഷെട്ടിയെയും രുക്മിണി വസന്തിനെയും ഋഷഭ് ഷെട്ടി അൺഫോളോ ചെയ്തു. ഇതിന് പിന്നിൽ എന്തെങ്കിലും അസ്വാഭാവികതകളുണ്ടോയെന്നാണ് ആരാധകരുടെ സംശയം.

കാന്താരയിൽ ഋഷഭിനൊപ്പം അഭിനയിച്ച പ്രധാന താരങ്ങളിലൊന്നാണ് രുക്മിണി വസന്ത്. നേരത്തേ, കാന്താര സിനിമകളുടെ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസിനെ ഋഷഭ് ഷെട്ടി അൺഫോ​ളോ ചെയ്തിരുന്നു. നിലവിൽ ഋഷഭ് ഷെട്ടി ഫൗണ്ടേഷൻ, പ്രഗതി ഋഷഭ് ഷെട്ടി, ഋഷഭ് ഷെട്ടി ഫിലിംസ് എന്നീ അക്കൗണ്ടുകൾ മാത്രമാണ് ഋഷഭ് ഫോളോ ചെയ്യുന്നത്.

കന്നഡ സിനിമയുടെ ഗതി മാറ്റിയവരാണ് ഷെട്ടി ഗ്യാങ്. രാജ് ബി. ഷെട്ടി, ഋഷഭ് ഷെട്ടി, രക്ഷിത് ഷെട്ടി എന്നിവരെയാണ് ഷെട്ടി ഗ്യാങ് എന്നുവിളിക്കുന്നത്. പരസ്പരം സഹകരിച്ചും പിന്തുണച്ചുമായിരുന്നു ഇവരുടെ പ്രവർത്തനം. ഒരാളുടെ സിനിമക്ക് മറ്റുള്ളവർ നിർമാതാക്കളായോ തിരക്കഥാകൃത്തായോ അഭിനേതാക്ക​ളായോ എല്ലാം എത്താറുണ്ട്. അതുകൊണ്ടുതന്നെയാണ് ആരാധകർ ഇവരെ ഷെട്ടി ഗ്യങ്ങെന്ന് വിളിക്കുന്നതും.

കാന്താര, ഗരുഡ ഗമന വൃഷഭ വാഹന, സു ഫ്രം സോ, കിർക്ക് പാർട്ടി, 777 ചാർളി തുടങ്ങിയവയാണ് ഷെട്ടി ഗ്യാങ്ങിന്റെ ഏറ്റവും ജനപ്രിയ ചിത്രങ്ങൾ. ജയ് ഹനുമാൻ ആണ് ഋഷഭ് ഷെട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചി​ത്രം.

Tags:    
News Summary - Rishab Shetty Unfollows Rukmini Vasanth Raj B Shetty On Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.