16 വർഷത്തിനുശേഷം ആമിർ  വേദിയിൽ; പുരസ്കാരം നൽകിയത് മോഹൻ ഭാഗവത് 

മുംബൈ: ബോളിവുഡിലെ പുരസ്കാര ചടങ്ങുകളിൽ നടൻ  ആമിർ ഖാനെ കാണാറില്ല. 16 വർഷമായി താരം പുരസ്കാരദാന ചടങ്ങുകളിൽ പങ്കെടുക്കാറില്ല. എന്നാൽ, ആ റെക്കോഡ് താരം തന്നെ തിരുത്തി. കഴിഞ്ഞ ദിവസം നടന്ന മാസ്റ്റർ ദീനാനാഥ് മങ്കേഷ്കർ അവാർഡ് ദാന ചടങ്ങിൽ താരം പങ്കെടുക്കുകയും അവാർഡ് സ്വീകരിക്കുകയും ചെയ്തു. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിൽനിന്നാണ് താരം പുരസ്കാരം സ്വീകരിച്ചത്. 

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറാണ് ചടങ്ങിലേക്ക് താരത്തെ ക്ഷണിച്ചത്. ലത മങ്കേഷ്കർ, ആശ ഭോസ്ലെ, ഹൃദയനാഥ് മങ്കേഷ്കർ, മീനാ ഖാദികർ എന്നിവരുടെ പിതാവായ ദീനാനാഥ് മങ്കേഷ്കറുടെ 75ാം ചരമദിനം ആചരിക്കുന്ന ചടങ്ങിലാണ് ആമിർ പങ്കെടുത്തത്. മറാത്തി നാടകനടനും, ഗായകനുമായിരുന്നു ദീനാനാഥ് മങ്കേഷ്കർ.

Tags:    
News Summary - aamir khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.