തന്നെ മനോരോഗിയെന്നും വേശ്യയെന്നും വിളിക്കുന്നതിൽ പ്രശ്നമില്ല -കങ്കണ

ന്യൂഡൽഹി: തന്നെ മനോരോഗിയെന്നും വേശ്യയെന്നും വിളിക്കുന്നതിൽ പ്രശ്നമില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്. വിജയിച്ച സ്ത്രീകളെ മനോരോഗികളെന്നും സുന്ദരികളെ വേശ്യയെന്നുമാണ് വിളിക്കാറുള്ളതെന്നും കങ്കണ പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

വിവാദങ്ങൾക്ക് മധുരപ്രതികാരം ചെയ്യാനാവുന്നു എന്നതാണ് തന്‍റെ വിജയം. ജനങ്ങളെയല്ല തന്നെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. ഗ്രാമത്തിൽ നിന്നും ഇവിടെവരെയുള്ള തന്‍റെ യാത്ര അസാധാരണം തന്നെയാണെന്നും കങ്കണ പറഞ്ഞു.

കങ്കണയും ഹൃതിക് റോഷനും തമ്മിൽ തുടരുന്ന തർക്കമാണ് കുറച്ച് നാളായി ബോളിവുഡിലെ സംസാരം. കങ്കണക്ക് ഹൃതിക് റോഷനെന്ന പേരിൽ ആരോ ഇമെയിലുകൾ അയച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. എന്നാൽ മെയിലുകൾ അയച്ചത് താനല്ലെന്നും തന്നെ സമൂഹത്തിൽ താറടിച്ചു കാണിക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്നും ഹൃതിക് ആരോപിച്ചിരുന്നു. തുടർന്ന് ഇരുവരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. അതിനിടെയാണ് ഇരുവരുടെയും ഇമെയിൽ സന്ദേശങ്ങൾ പുറത്ത് വന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.