ശാഹിദിന് മാഗല്യം; പിതാവിനൊപ്പം അനുഗ്രഹം ചൊരിയാന്‍ മൂന്ന് അമ്മമാര്‍

മുംബൈ: അടുത്തമാസം വിവാഹിതനാകുന്ന ബോളിവുഡ് നടന്‍ ശാഹിദ് കപൂറിന് അനുഗ്രഹം ചൊരിയാന്‍ പിതാവിനോടൊപ്പം എത്തുന്നത് മൂന്ന് അമ്മമാര്‍. യഥാര്‍ഥ അമ്മ നീലിമ, രണ്ടാനമ്മ സുപ്രിയാ പതക്, രണ്ടാനച്ഛനായിരുന്ന രാജേഷ് കട്ടാറിന്‍െറ ഭാര്യ വന്ദന സജ്നാനി എന്നിവരാണ് വധൂവരന്മാരെ അനുഗ്രഹിക്കാന്‍ വിവാഹ മണ്ഡപത്തിലത്തെുക. നീലിമക്ക് ശാഹിദ് പെറ്റ മകനാണെങ്കില്‍ സുപ്രിയക്കും വന്ദനക്കും അവരുടെ പോറ്റുമോനാണ്. മൂന്നുപേരും ശാഹിദിന് അമ്മമാര്‍ തന്നെ.


പിതാവ് പ്രസിദ്ധ നടനായ പങ്കജ് കപൂറും മകന്‍െറ വിവാഹം പൊടിപൊടിക്കാനുണ്ടാകും. വിവാഹ ഒരുക്കങ്ങളില്‍ ഇവരെല്ലാം സജീവമാണെന്ന് ശാഹിദുമായി ബന്ധപ്പെട്ടര്‍ പറയുന്നു. പങ്കജ് കപൂറിന്‍െറ ഇപ്പോഴത്തെ ഭാര്യയാണ് സുപ്രിയ. ഡല്‍ഹിക്കാരി മീരാ രജ്പുത്തുമായാണ് ശാഹിദിന്‍െറ വിവാഹം. ഡല്‍ഹി രാധാ സൊവാമി സത്സങ് ആശ്രമത്തില്‍വെച്ചാണ് ശാഹിദ് പ്രതിശ്രുത വധു മീരയുമായി കണ്ടുമുട്ടിയത്. വിവാഹ ചടങ്ങുകള്‍ അടുത്തമാസം ആദ്യവാരം ഡല്‍ഹിയിലാണ്.

അടുത്ത ബന്ധുക്കളും ഉറ്റമിത്രങ്ങളും ഉള്‍പ്പെട്ട നാല്‍പതോളം പേരാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുക. ജൂലൈ 12 ന് മുംബൈയില്‍ സുഹൃത്തുക്കള്‍ക്കും മറ്റുമായി വിവാഹ വിരുന്നും ശാഹിദ് ഒരുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.