Posted On
date_range Updated On
date_range യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബംഗളൂരു: ബംഗളൂരുവിൽ ജോലിചെയ്യുന്ന ആലപ്പുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ജെറിന് സാം കുര്യൻ(40) ആണ് മരിച്ചത്. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതായതിനെ തുടര്‍ന്ന് ബന്ധുക്കളുടെ നിർദേശപ്രകാരം സുഹൃത്ത് പോയി നോക്കിയപ്പോഴാണ് ബി.ടി.എം ലേഔട്ടിലെ താമസസ്ഥലത്തെ ബാത്ത്റൂമില്‍ രക്തം ഛര്‍ദിച്ച് മരണപ്പെട്ട നിലയില്‍ ജെറിനെ കണ്ടെത്തിയത്. പൊലീസ്-പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് എ.ഐ.കെ.എം.സി.സി ബി.ടി.എം-മടിവാള ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സഹായം നൽകി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.