വിവാഹാഭ്യർത്ഥന നിരസിച്ച അയൽവാസിയായ യുവതിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

മംഗളൂരു: അയൽവാസി യുവതിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ബ്രഹ്മാവർ കൊക്കർണെ പൂജാരിബെട്ടുവിലാണ് സംഭവം. 24കാരിയായ രക്ഷിതയാണ് മരിച്ചത്. 25കാരനായ കർത്തിക് എന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെയാണ് കാർത്തിക് രക്ഷിതയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കുകളോടെ മണിപ്പാൽ കെ.എം.സി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിത മരിച്ചു. കാർത്തികിനെ രാത്രി എട്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.

വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് രക്ഷിതയെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതയുടെ കുടുംബം ബന്ധത്തെ എതിർത്തിരുന്നുവെന്നും ഇത് ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചുവെന്നും പൊലീസ് അറിയിച്ചു. രക്ഷിത ജോലിക്ക് പോകവെ വഴിയിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. ഇതിനുസമീപത്തെ കിണറ്റിൽ തന്നെയാണ് പിന്നീട് കാർത്തിക്കിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു.

Tags:    
News Summary - Young man kills neighbor after rejecting marriage proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.