മുഹമ്മദ് മുഹ്സിൻ
കോസ്മെറ്റിക് ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു; അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ
മംഗളൂരു: ഉള്ളാൾ സ്വദേശി യുവാവ് മംഗളൂരു കങ്കനടിയിലെ ക്ലിനിക്കൽ കോസ്മെറ്റിക് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ചു. മുഹമ്മദ് മുഹ്സിനാണ് (32) മരിച്ചത്.
നെഞ്ചിലെ ചെറിയ മുഴ നീക്കാനാണ് യുവാവിനെ മുടി വെച്ചുപിടിപ്പിക്കുന്ന ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. അര മണിക്കൂറിൽ കഴിയും എന്നറിയിച്ചിരുന്ന ശസ്ത്രക്രിയ മണിക്കൂറുകൾ പിന്നിട്ടിട്ടും കഴിഞ്ഞില്ല. പുറത്ത് കാത്തിരുന്ന മാതാവും ഭാര്യയും അന്വേഷിച്ചപ്പോൾ യുവാവിന്റെ ആരോഗ്യനില വഷളായതായി അറിയിച്ചു. കൊഡിയബയലിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ക്ലിനിക് അധികൃതരുടെ അനാസ്ഥക്കെതിരെ കുടുംബം പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.