ബംഗളൂരു: യശ്വന്ത്പുർ റെയിൽവേ സ്റ്റേഷൻ ഇനി പൂർണമായും കാമറക്കണ്ണിലാവും. സ്റ്റേഷനിലെ 25 ഇടങ്ങളിലാണ് 64 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. ഇവ പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിർവഹിച്ചു. റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും 24 മണിക്കൂറും പൊലീസ് നിരീക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടാണിത്. വൈകാതെ ഇത് ബംഗളൂരു നഗരത്തിലെ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.