യെദിയൂരപ്പ
Posted On
date_range Updated On
date_range പോക്സോ റദ്ദാക്കാനുള്ള യെദിയൂരപ്പയുടെ ഹരജി ഹൈകോടതി ആഴ്ച കൂടി നീട്ടി
ബംഗളൂരു: തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ സമർപ്പിച്ച ഹരജിയിൽ തീർപ്പ് കൽപിക്കുന്നത് കർണാടക ഹൈകോടതി ഒരാഴ്ച കൂടി നീട്ടി.
മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് ഹൈകോടതി നേരത്തേ തടഞ്ഞിരുന്നു. 17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് യെദിയൂരപ്പയുടെ പേരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മകളോടൊപ്പം കേസിന്റെ കാര്യത്തിൽ സഹായമഭ്യർഥിച്ച് യെദിയൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ മകളുടെ നേർക്ക് ലൈംഗികാതിക്രമം കാണിച്ചതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.