ഗീത, ദേവരഡ്ഡപ്പ
Posted On
date_range Updated On
date_range ചാരിത്ര്യത്തിൽ സംശയം; പിതാവിന്റെ സഹായത്തോടെ യുവാവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി
മംഗളൂരു: യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പിതാവിന്റെ സഹായത്തോടെ കുഴിച്ചുമൂടി. കൊപ്പാള കുകനൂർ താലൂക്കിലെ അറകേരി ഗ്രാമത്തിലാണ് സംഭവം. ഗീത ഭാവികട്ടിയാണ്(27) കൊല്ലപ്പെട്ടത്. ഭർത്താവ് ദേവരെഡ്ഡപ്പ ഭാവിക്കട്ടിയെയും(32) പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
ചാരിത്ര്യത്തിൽ സംശയിച്ച് ശനിയാഴ്ച അർധരാത്രിയാണ് കൊല നടത്തിയതെന്ന് കുകനൂർ പൊലീസ് പറഞ്ഞു. രാത്രി തന്നെ പിതാവ് മല്ലറഡയപ്പയുടെ സഹായത്തോടെ കുഴിച്ചിട്ടു. ഗീതയുടെ സഹോദരൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.