Posted On
date_range Updated On
date_range കർണാടകയിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു -സുഖ്വിന്ദർ സിങ് സുഖു
ബംഗളൂരു: കർണാടകയിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു. കോൺഗ്രസ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. ഹിമാചലിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിത്തുടങ്ങി. കർണാടകയിലും അധികാരമേറ്റാൽ അഞ്ചിന പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ അഴിമതി സർക്കാറിനെ ജനങ്ങൾക്ക് മടുത്തു. പ്രതിപക്ഷത്തെ തടസ്സപ്പെടുത്താൻ ബി.ജെ.പി ഐ.ടി, ഇ.ഡി റെയ്ഡുകൾ സംഘടിപ്പിക്കുകയാണ്. ബി.ജെ.പിയുടെ കുതന്ത്രങ്ങളെ തടയാൻ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസിനെ വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.