നേത്രാവതിക്കരയിൽ കാട്ടാന
Posted On
date_range Updated On
date_range നേത്രാവതി നദിക്കരയിൽ കാട്ടാനയിറങ്ങി
മംഗളൂരു: നേത്രാവതി നദിക്കരയിൽ കാട്ടുകൊമ്പൻ പ്രത്യക്ഷപ്പെട്ടു.
ഉപ്പിനങ്ങാടിയിൽ നിന്ന് നാലു കിലോമീറ്റർ അകലെ കറമ്പാറു സുദേപിളയിലാണ് ആനയിറങ്ങിയത്.
ദേശീയ പാതയിലൂടെ സഞ്ചരിച്ചവർ ആനയെക്കണ്ട് വിഡിയോയിൽ പകർത്തി വനം അധികൃതർക്ക് അയച്ചു.
കാണിയൂർ, പത്മുഞ്ജ വനമേഖലയിൽ നിന്നാണ് ആന നേത്രാവതിയിലേക്ക് വന്നതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റണി എസ്. മണിയപ്പ പറഞ്ഞു.
കുറെനേരം നദിയിൽ ചെലവഴിച്ച് ആന കാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.