വൈറ്റ്ഫീൽഡ് സെന്‍റ് പോൾസ് മാർത്തോമ പള്ളിയില്‍ നടന്ന ക്രിസ്മസ് കരോളില്‍നിന്ന്
ബംഗളൂരു: വൈറ്റ്ഫീൽഡ് സെന്‍റ് പോൾസ് മാർത്തോമ പള്ളിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് കരോൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ഇടവക വികാരി റവ. ഷിജു തോമസ് അധ്യക്ഷത വഹിച്ചു. മെലഡീസ് ഫ്രം ദി മാനേജര്‍ എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഫിലിപ്പ് ഫിലിപ്പ് മുഖ്യസന്ദേശം നൽകി.
വെരി. റവ. ഡോ. ഷാം പി. തോമസ് അനുഗ്രഹ പ്രാർഥന നടത്തി. ഇടവകയിലെ ക്വയറിന്‍റെ ഗാനാലാപനം നടന്നു. ഇടവകയിലെ വിവിധ പ്രായവിഭാഗങ്ങളിൽപ്പെട്ട വിശ്വാസികൾ, സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ്, ഇടവക മിഷൻ, സേവിക സംഘം, യുവജനങ്ങൾ, സൺഡേ സ്കൂൾ കുട്ടികൾ എന്നിവരുടെ സജീവ പങ്കാളിത്തവും പരിപാടി ആകർഷകമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.