കേരള സമാജം നെലമംഗലയുടെ നേതൃത്വത്തിൽ യൂനിഫോം വിതരണം ചെയ്തപ്പോൾ

വിദ്യാർഥികൾക്ക് യൂനിഫോം വിതരണം ചെയ്തു

ബംഗളൂരു: കേരള സമാജം നെലമംഗലയുടെ നേതൃത്വത്തിൽ നെലമംഗല അംബേദ്കർ നഗരി ഗവ. വിദ്യാലയത്തിലെ 80 ഓളം കുട്ടികൾക്കും ദാനോജി പാളയത്തിലുള്ള ഗവ. സ്കൂളിലെ 40 ഓളം കുട്ടികൾക്കും യൂനിഫോം വിതരണം ചെയ്തു. ജോസ്ഗിരി എജുക്കേഷനൽ ട്രസ്റ്റാണ് സ്പോൺസർ ചെയ്തത്.

ട്രസ്റ്റ് ചെയർമാനും സമാജം എക്സിക്യൂട്ടിവ് മെംബറുമായ ജിതിൻ കെ. ജോസ് നേതൃത്വം നൽകി. എക്സിക്യൂട്ടിവ് മെംബർ എ.വി. ഗോപാൽ, സെക്രട്ടറി മിനി നന്ദകുമാർ, കൺവീനർ ഉതുപ്പ് ജോർജ്, രക്ഷാധികാരികളായ യു.എൻ. രവീന്ദ്രൻ, വൈ. ജോർജ്, എക്സിക്യൂട്ടിവ് മെംബർ ബിജു ചുങ്കത്തിൽ പങ്കെടുത്തു.

Tags:    
News Summary - Uniforms distributed to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.