Posted On
date_range Updated On
date_range എം.ഡി.എം.എ വിറ്റ രണ്ടുപേർ അറസ്റ്റിൽ
മംഗളൂരു: കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും എം.ഡി.എം.എ ഉൾപ്പെടെ നിരോധിത മയക്കുമരുന്ന് വസ്തുക്കൾ വിൽപന നടത്തിയതിന് രണ്ടുപേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 24.57 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തുറമുഖ പ്രദേശത്ത് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ മംഗളൂരുവിനടുത്ത കണ്ണൂർ അഡയാർ സ്വദേശി അബ്ദുൽ സലാമിനെയാണ് (39) അറസ്റ്റ് ചെയ്തത്. 1.20 ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ, ഓട്ടോറിക്ഷ, മൊബൈൽ ഫോൺ, തൂക്കു യന്ത്രം എന്നിവ കണ്ടെടുത്തു.
പാണ്ഡേശ്വര്‍ പൊലീസ് കേസെടുത്തു. ബൊളിയരു പ്രദേശത്തുനിന്നാണ് ബൊളിയരു ജരദഗുഡ്ഡെ നിവാസിയായ മുഹമ്മദ് നസീർ എന്ന ഷാക്കിർ ചാക്കിയെ (28) അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 1.20 ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ, മോട്ടോർ ബൈക്ക്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. കൊണാജെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.