Posted On
date_range Updated On
date_range സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു
ബംഗളൂരു: ബെളഗാവിയിലെ ഫ്ലാറ്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉഡുപ്പി സ്വദേശികളായ രണ്ടുപേർ മരിച്ചു. കാമാക്ഷി ഭട്ട് (80), ഹേമന്ത് ഭട്ട് (27) എന്നിവരാണ് മരിച്ചത്. നഗരത്തിലെ ബസവനഗള്ളിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. പൊട്ടിത്തെറിയിൽ ഫ്ലാറ്റിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഖാദി ബസാർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.