ധൻരാജ്, ഛായ
Posted On
date_range Updated On
date_range രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
മംഗളൂരു: കൊല്ലൂരിനടുത്ത ബെല്ലാല നന്ദ്രോളിയിൽ ശനിയാഴ്ച വൈകീട്ട് രണ്ട് കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. ഇരുവരേയും രക്ഷിക്കാൻ ഇറങ്ങിയ മാതാവ് ശീല മഡിവാല (40) ആശുപത്രിയിൽ കഴിയുകയാണ്.ഹോട്ടൽ തൊഴിലാളി സതീഷ് മഡിവാലയുടെ മക്കളും വൺഡ്സെ ഹയർ പ്രൈമറി സ്കൂൾ വിദ്യാർഥികളുമായ ധൻരാജ് (13), ഛായ (ഏഴ്) എന്നിവരാണ് മരിച്ചത്.
കാൽ തെറ്റി കുളത്തിൽ വീണ ഛായയെ രക്ഷിക്കാൻ ഇറങ്ങിയ ധൻരാജ് മുങ്ങിപ്പോവുകയായിരുന്നു. ആ വഴി വന്ന കൃഷി ഉദ്യോഗസ്ഥരാണ് നാട്ടുകാരുടെ സഹായത്തോടെ പാതയോരത്തെ കുളത്തിൽ മുങ്ങിത്താഴുന്ന ശീലയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.