ഹൈവേയിലുണ്ടായ ഗതാഗത തടസ്സം
Posted On
date_range Updated On
date_range ദേശീയ പാതയിൽ ഗതാഗത തടസ്സം: ഓഡിറ്റോറിയം ഉടമകൾക്കെതിരെ കേസ്
മംഗളൂരു: ഗഞ്ചിമഠിൽ ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടാക്കുകയും പൊതുജന സുരക്ഷക്ക് അപകടമുണ്ടാക്കുകയും ചെയ്തതിന് റോയൽ പാലസിന്റെയും ഒണ്ടേല ഹാളിന്റെയും ഉടമകൾക്കും പരിപാടി നടത്തിയവർക്കുമെതിരെ മംഗളൂരു സിറ്റി പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചക്ക് 12നും രണ്ടിനും ഇടയിൽ മുച്ചൂർ ക്രോസിന് സമീപം വിവാഹ ചടങ്ങിനായി ഹാളുകൾ വാടകക്ക് നൽകിയപ്പോൾ വാഹനങ്ങൾ നിർത്തിയിടാൻ മതിയായ ക്രമീകരണങ്ങൾ ഉറപ്പാക്കിയിരുന്നില്ല. വിവാഹ ചടങ്ങിനെത്തിയ വാഹനങ്ങൾ ദേശീയപാതക്കരികിൽ പാർക്ക് ചെയ്തിരുന്നതിനാൽ ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടു. ഈ സാഹചര്യം പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുകയും യാത്രക്കാർക്ക് അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.