Posted On
date_range Updated On
date_range പിഞ്ചുകുഞ്ഞിനെ അണക്കെട്ടിൽ എറിഞ്ഞു കൊന്നു
ബംഗളൂരു: രാമനഗരയിൽ പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊന്നു. ചന്നപട്ടണ ബനഗഹള്ളി സ്വദേശി ഭാഗ്യമ്മ (21) ആണ് 15 മാസം മാത്രം പ്രായമായ ആൺകുഞ്ഞിനെ കൻവ റിസർവോയറിൽ എറിഞ്ഞത്. ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണ് യുവതി. വസ്ത്രം അലക്കാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി അൽപം കഴിഞ്ഞ്, മകൻ ദേവരാജ് വെള്ളത്തിൽ മുങ്ങിയെന്ന് പറഞ്ഞ് അലറിവിളിച്ചു തിരിച്ചുവരുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ വെള്ളത്തിൽ എറിയുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.