ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ല്‍

ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ൽ; ക​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ലി​നെ​യും മ​റ്റ് 26 അം​ഗ​ങ്ങ​ളെ​യും നി​യ​മി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

ക​ർ​ണാ​ട​ക​യി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​യ ഷാ​ഹി​ദ് തെ​ക്കി​ൽ ക​ർ​ണാ​ട​ക വ​ഖ​ഫ് കൗ​ൺ​സി​ൽ അം​ഗം, ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അം​ഗം, ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ, ര​ണ്ട് ത​വ​ണ കേ​ന്ദ്ര ക​യ​ർ ബോ​ർ​ഡ് അം​ഗം, രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്, അ​ഖി​ലേ​ന്ത്യ ബ്യാ​രി പ​രി​ഷ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

26 പേ​ര്‍ അ​ട​ങ്ങു​ന്ന ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട് 2026 മേ​യ് ആ​റി​ന് ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

ര​ണ്ട് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ല്‍ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - TM Shahid Thekkil Appointed Chairman of Karnataka Minimum Wage Advisory Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.