Posted On
date_range Updated On
date_range കോടതിയിൽ അഭിഭാഷകനെ യുവതി കത്തികൊണ്ട് ആക്രമിച്ചു
ബംഗളൂരു: ബംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനെ യുവതി കത്തികൊണ്ട് ആക്രമിച്ചു. അഡ്വ. കൃഷ്ണ റെഡ്ഡിയെയാണ് കാഞ്ചന എന്ന യുവതി ആക്രമിച്ചത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട കേസിൽ കാഞ്ചനക്കെതിരെ ഹരീഷ് എന്നയാൾക്കുവേണ്ടി ഹാജരായതായിരുന്നു അഭിഭാഷകൻ. ഹരീഷിൽനിന്ന് അഞ്ചു ലക്ഷം രൂപ കാഞ്ചന കടം വാങ്ങിയിരുന്നു. കടം തിരിച്ചുനൽകാൻ കൈമാറിയ ചെക്കുകൾ മടങ്ങിയതോടെയാണ് ഹരീഷ് പരാതി നൽകിയത്. തന്നെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൃഷ്ണ റെഡ്ഡി കാഞ്ചനക്കെതിരെ അൾസൂർ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.