ബംഗളൂരു നോർത്ത് ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയായി ശോഭ കരന്ത്ലാജെ പത്രിക നൽകുന്നു
Posted On
date_range Updated On
date_range കേന്ദ്രമന്ത്രിക്ക് സ്വന്തമായുള്ളത് സ്കൂട്ടർ
ബംഗളൂരു: കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ത്ലാജെ ബംഗളൂരു നോർത്ത് ലോക്സഭ മണ്ഡലത്തിൽ ബുധനാഴ്ച ബി.ജെ.പി സ്ഥാനാർഥിയായി പത്രിക നൽകി. 13.88 കോടിയുടെ ആസ്തിയും 4.06 കോടി ബാധ്യതയുമുള്ള ഇവർക്ക് സ്വന്തമായി വാഹനം സ്കൂട്ടർ മാത്രമെന്ന് പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
9.23 കോടി ഇളകുന്ന മുതലും 4.65 കോടിയുടെ ഇളകാത്ത മുതലുമാണ്. 68.40 ലക്ഷം രൂപ വിലയുള്ള സ്വർണ ബിസ്കറ്റുകളും 40 ലക്ഷം രൂപയുടെ സ്വർണം, വെള്ളി ആഭരണങ്ങളും ആസ്തിയിൽ ഉൾപ്പെടും. അഞ്ചു ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.