ബംഗളൂരു: കര്‍ഷകരില്‍നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് കാര്‍ഷിക വിളകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ണാടക രാജ്യ റൈത്ത സംഘയുടെ (കെ.ആര്.ആര്.എസ് ) നേതൃത്വത്തിൽ റൈത്ത സന്തേയുടെ രണ്ടാംപതിപ്പ് ആര്.ആര് നഗർ മുനി വെങ്കിടയ്യ രംഗ മന്ദിരത്തില്‍ ആരംഭിച്ചു. മേള ഇന്നുകൂടി തുടരും. സജ്ജി റൊട്ടി, ഷംങ്ക ഹോളിഗെ, ചട്ണിപ്പൊടി, രാമനഗര മാങ്ങ തുടങ്ങി വിവിധ കാർഷികോൽപന്നങ്ങൾ മേളയിലുണ്ട്.
പഴങ്ങള്‍, പച്ചക്കറി എന്നിവക്ക് പുറമെ ശര്‍ക്കര, എണ്ണ തുടങ്ങിയവയും സന്തേയില്‍ ലഭ്യമാണ്. പച്ചക്കറിയുടെയും പഴങ്ങളുടെയും വിലയിടിവില്‍ പ്രതിഷേധിച്ചാണ് സന്തേ ആരംഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ഇടനിലക്കാരുടെ ഇടപെടലുകള്‍ ഇല്ലാതെയും ഗുണനിലവാരമുള്ള വസ്തുക്കള്‍ ലഭ്യമാക്കുകയുമാണ് മേളയുടെ ഉദ്ദേശ്യം. എല്ലാ മാസവും രണ്ട്, നാല് വാരാന്ത്യങ്ങളില്‍ സന്തേ നടത്തും.
സ്വന്തം പ്രദേശത്ത് സന്തേ തുടങ്ങാന്‍ താൽപര്യമുള്ളവർ കെ.ആര്.ആര്.എസുമായി ബന്ധപ്പെടണമെന്ന് കെ.ആര്.ആര്.എസ് നേതാവ് ചുക്കി നഞ്ചുണ്ടസ്വാമി പറഞ്ഞു. നിയമപരമായി കാര്‍ഷിക വിളകളുടെ വിലവർധന പ്രാബല്യത്തില്‍ വരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും ഇത്തരമൊരു സംരംഭത്തിലൂടെ കാര്‍ഷിക മേഖലയില്‍ വിജയം നേടാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി ചുക്കി നഞ്ചുണ്ടസ്വാമി പറഞ്ഞു.
മേളയിലെ ആദ്യദിനം നടന്ന പരിപാടിയിൽ നടൻ അക്ഷത പാണ്ഡവപുര ‘അടുഗേ മാത്തു’എന്ന വിഷയത്തില്‍ സംസാരിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെയാണ് സന്ദർശന സമയം. ഫോൺ: 9036654365, 9035454365.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.