Posted On
date_range Updated On
date_range യുവാവ് പൊള്ളലേറ്റ് ആശുപത്രിയിൽ
ബംഗളൂരു: യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയപുര സ്വദേശി രാഹുൽ രാമനഗൗഡ ബിരദാറിനാണ് (32)പൊള്ളലേറ്റത്. പെൺകുട്ടിയുടെ വീട്ടുകാർ പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. രാഹുലുമായുള്ള ബന്ധം വീട്ടുകാർ എതിർത്തിരുന്നു.അതേസമയം, രാഹുൽ കൈയിൽ കരുതിയ പെട്രോൾ സ്വയം ഒഴിച്ച് തീവെക്കുകയായിരുന്നെന്നും തീയണക്കാൻ ശ്രമിച്ച കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റതായും പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിച്ചുവരുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ മല്ലികാർജുൻ തുളസിഗേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.