Posted On
date_range Updated On
date_range ചർമാടി ചുരത്തിൽ കൊമ്പനിറങ്ങി
ബംഗളൂരു: ബംഗളൂരു- മംഗളൂരു ദേശീയപാതയിലെ ചർമാടി ചുരത്തിൽ ഒറ്റക്കൊമ്പനിറങ്ങിയത് യാത്രക്കാരെ ഭീതിയിലാക്കി. ചുരത്തിലെ ഏഴാം വളവിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെ ആന പ്രത്യക്ഷപ്പെട്ടത്.\ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. ബസ് അടക്കമുള്ള വാഹനങ്ങൾ അകലെയായി റോഡിൽ നിർത്തിയിട്ടു. അൽപനേരം റോഡരികിൽ കഴിഞ്ഞ ആന വഴിമാറിപ്പോയതോടെ ഗതാഗതം പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.