Posted On
date_range Updated On
date_range കിണർ ജോലിക്കിടെ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ പഡിബാഗിലുവിൽ കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ടു സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു. വിട്ടൽ പഡ്നൂർ സ്വദേശികളായ കെ.എം.ഇബ്രാഹി(38), സഹോദരൻ മുഹമ്മദലി (24) എന്നിവരാണ് മരിച്ചത്.
വെങ്കട് റാവുവിന്റെ വളപ്പിൽ 25 അടി താഴ്ചയുള്ള കിണറിൽ റിങുകൾ ഘടിപ്പിക്കുന്നതിന് മുഹമ്മദലിയെ കയറിന്റെ സഹായത്തോടെ ഇറക്കിയതായിരുന്നു. ശ്വസിക്കാൻ പ്രയാസം നേരിട്ട സഹോദരനെ സഹായിക്കാൻ കിണർ ജോലിയിൽ പരിചയസമ്പന്നനായ ഇബ്രാഹീമും ഇറങ്ങി.
ഇരുവർക്കും കിണറിൽ ശ്വാസ തടസ്സം നേരിട്ടതോടെ നാട്ടുകാർ ചേർന്ന് വിട്ള ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിട്ടൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.