എസ്.വൈ.എസ് മൈസൂരു ജില്ല കമ്മിറ്റി രൂപവത്കരണ യോഗത്തിൽനിന്ന്
ബംഗളൂരു: സുന്നി യുവജന സംഘം (എസ്.വൈ.എസ്)മൈസൂരു ജില്ല കമ്മിറ്റി നിലവിൽ വന്നു. രൂപവത്കരണ യോഗത്തിൽ കെ.എം. അബ്ദുൽ ഖാദർ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ലത്തീഫ് ഹാജിയുടെ നേതൃത്വത്തിൽ മൈസൂരു ജില്ല അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു.
തുടർന്ന് നടന്ന മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് ഷബീർ ബാഖവി നഞ്ചൻകോഡ്, ആസിഫ് അസ്ഹരി ഗദ്ദിഗെ, നിസാമുദ്ദീൻ ദാരിമി ഹുൻസൂർ, ഉസ്മാൻ മുസ്ലിയാർ നഞ്ചൻകോഡ് തുടങ്ങിയവർ നേതൃത്വം നൽകി. ജാമിഅ നാഷനൽ മിഷൻ കർണാടക കോഓഡിനേറ്റർ അബ്ദുറഹിമാൻ നദ്വി സ്വാഗതവും ഷബീർ ബാഖവി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എം. അബ്ദുൽ ഖാദർ ഫൈസി (രക്ഷാധികാരി), പി. നിയാസ് (പ്രസി.), നിസാമുദ്ദീൻ ദാരിമി, മജീദ് ബാഖവി, ഖാദർ കെ.വി, നാസർ മഹാരാജ (വൈസ് പ്രസി.മാർ), ആസിഫ് അസ്ഹരി (ജന. സെക്ര.), മുഹമ്മദ് നജീബ് (വർക്കിങ് സെക്ര.), ഷബീർ ബാഖവി, അബ്ദുൽ നസീർ, മുഹമ്മദ് ശരീഫ് (ജോ. സെക്ര.), മുഹമ്മദ് ഹനീഫ് മൈസൂർ (ട്രഷ.), ടി. ഷംസീർ , ആസിഫ് മൈസൂർ, സൈദ് പെരിയപട്ടണ, ഉസ്മാൻ മുസ്ലിയാർ (ഓർഗനൈസിങ് സെക്രട്ടറി (ഓർഗനൈസിങ് സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.