Posted On
date_range Updated On
date_range ബെളഗാവിയിൽ ക്ഷേത്രത്തിന് നേരെ കല്ലേറ്
ബംഗളൂരു: ബെളഗാവിയിൽ ക്ഷേത്രത്തിനു നേരെ കല്ലെറിഞ്ഞയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. ബുധനാഴ്ച രാത്രി പംഗുൽ ഗലിയിലെ അശ്വത്ഥാമ ക്ഷേത്രത്തിന് നേരെയാണ് കല്ലേറുണ്ടായത്.
സംഭവത്തിൽ ഉജ്ജ്വൽ നഗർ സ്വദേശി യാസിറാണ് നാട്ടുകാരുടെ പിടിയിലായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷ സാധ്യത ഉടലെടുത്തു.ബെളഗാവി മാർക്കറ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.