Posted On
date_range Updated On
date_range രാജ്യത്തെ ആദ്യ നിര്‍മിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റര്‍ തുറന്നു
ബംഗളൂരു: ഇന്ത്യയിലെ ആദ്യ നിര്‍മിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റര്‍ ബംഗളൂരു അപ്പോളോ കാന്‍സര്‍ സെന്ററില്‍ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനം ചെയ്തു. അര്‍ബുദ കോശങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ വേഗത്തിലും കൃത്യമായും രോഗനിര്‍ണയം നടത്താന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന സാങ്കേതിക വിദ്യയാണിതെന്നും അനുയോജ്യമായ ചികിത്സാ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂതന സാങ്കേതികവിദ്യക്ക് സാക്ഷ്യം വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. ഡോ. സുനീത റെഡ്ഡി, ഡോ. വിജയ് അഗര്‍വാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.