ഡോ. എൻ.ആർ. ഷെട്ടി നിര്യാതനായി

മം​ഗ​ളൂ​രു: ബം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ​ൻ.​ആ​ർ. ഷെ​ട്ടി (90) നി​ര്യാ​ത​നാ​യി. കാ​ർ​ക്ക​ള താ​ലൂ​ക്കി​ൽ നി​റ്റെ ഗ്രാ​മ​ത്തി​ലെ കു​ന്ത​ൽ​പ​ടി സ്വ​ദേ​ശി​യാ​യ ഷെ​ട്ടി, സൂ​റ​ത്ത്ക​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ക​ർ​ണാ​ട​ക​യു​ടെ (എ​ൻ.​ഐ.​ടി.​കെ) ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലും കൂ​ടി​യാ​യി​രു​ന്നു. മ​ദി​രാ​ശി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം ഇം​ഗ്ല​ണ്ടി​ലെ എ​സെ​ക്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഒ​പ്റ്റോ-​ഇ​ല​ക്‌​ട്രോ​ണി​ക്‌​സി​ൽ എം.​എ​സ്‌.​സി നേ​ടി, ഐ.​ഐ.​ടി മും​ബെ​യി​ൽ നി​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ പി​എ​ച്ച്ഡി​യും നേ​ടി.

ത​ന്റെ മി​ക​ച്ച അ​ക്കാ​ദ​മി​ക് ജീ​വി​ത​ത്തി​ൽ ഡോ. ​ഷെ​ട്ടി സൂ​റ​ത്ത്ക​ലി​ലെ എ​ൻ.​ഐ.​ടി.​കെ​യി​ൽ പ്രൊ​ഫ​സ​റാ​യും പ്രി​ൻ​സി​പ്പ​ലാ​യും ര​ണ്ട് ത​വ​ണ ബാം​ഗ്ലൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ൻ​സ​ല​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ സെ​ന്റ​ർ ഫോ​ർ ദി ​ആ​ർ​ട്‌​സി​ന്റെ (ഐ.​ജി.​എ​ൻ.​സി.​എ) മെ​മ്പ​ർ സെ​ക്ര​ട്ട​റി​യാ​യും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വാ​യും ക​ല​ബു​റ​ഗി​യി​ലെ ക​ർ​ണാ​ട​ക സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ചാ​ൻ​സ​ല​റാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. നി​റ്റെ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്റെ സ്ഥാ​പ​ക​നാ​യ എ​ൻ. വി​ന​യ ഹെ​ഗ്‌​ഡെ​യു​ടെ ഭാ​ര്യ​യു​ടെ മൂ​ത്ത സ​ഹോ​ദ​രി​യാ​യ വ​ത്സ​ല ആ​ർ. ഷെ​ട്ടി​യെ​യാ​ണ് ഭാ​ര്യ. 

Tags:    
News Summary - Dr. N.R. Shetty passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.