കൊല്ലപ്പെട്ട രാജശേഖർ
കുട്ടികളുണ്ടാവാത്തതിനെ ചൊല്ലി തർക്കം: ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു
ബംഗളൂരു: കുട്ടികളില്ലാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവിനെ കുത്തിക്കൊന്നു. രാജശേഖർ (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ മാലശ്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കെംപഗൗഡ നഗറിലെ ലക്ഷ്മിപുരയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
മദ്യപിച്ച് വീട്ടിലെത്തുന്ന ഭർത്താവ് ഭാര്യയെ അസഭ്യം പറയുകയും കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി ദമ്പതികൾക്കിടയിൽ തർക്കം രൂക്ഷമാകുകയും മാലശ്രീ ഭർത്താവിനെ കുത്തിക്കൊല്ലുകയുമായിരുന്നു. സംഭവത്തില്‍ കെമ്പെഗൗഡ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.