മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് പുത്തൂർ നഗര വികസന അതോറിറ്റി ചെയർപേഴ്സൻ അമല രാമചന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പുത്തൂർ എം.എൽ.എ സഞ്ജീവ് മറ്റന്തൂരിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം പുത്തൂർ ടൗൺ പൊലീസിന് പരാതി നൽകി.
ചൊവ്വാഴ്ച വൈകീട്ട് 7.30ന് രാമചന്ദ്ര ‘ഇവരു വിശ്വ ഗുരു അല്ല വിഷ ഗുരു’ എന്നെഴുതിയ ഒരു ചിത്രം പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രിക്കെതിരെ ഇവർ വേറെയും പോസ്റ്റുകളിട്ടിരുന്നതായും കണ്ടെത്തി. പ്രധാനമന്ത്രിയെ അപമാനിക്കുന്നതും മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ കഴിവുള്ളതുമായ പോസ്റ്റുകളാണിതെന്ന് ബി.ജെ.പി ആരോപിച്ചു. നിയമോപദേശം തേടി നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് എൻ. യതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.