Posted On
date_range Updated On
date_range എസ്.എസ്.എഫ് ബംഗളൂരു ജി ടീം റാലി
ബംഗളൂരു: സെപ്റ്റംബർ 10ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി പ്രചാരണാർഥം ജി ടീം പ്രവർത്തകരുടെ റാലി നടന്നു. ഓരോ ബ്രാഞ്ചിൽനിന്നും തിരഞ്ഞെടുത്ത അംഗങ്ങൾ റാലിയിൽ അണിനിരന്നു. റാലിക്കു മുന്നോടിയായി നടന്ന അസംബ്ലിയിൽ ജില്ല ക്യുഡി സെക്രട്ടറി ഫാറൂഖ് അമാനി വിഷയമവതരിപ്പിച്ചു. ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഈമി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് കർണാടക സെക്രട്ടറി സഫ്വാൻ ചിക്കമഗളൂരു ഉദ്ഘടനം നിർവഹിച്ചു. ഷബീബ്, ഷിഹാബ് മടിവാള, അക്തർ എന്നിവർ പങ്കെടുത്തു. അൽത്താഫ് അലി സ്വാഗതവും സിനാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.