ബംഗളൂരു: കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനിയുടെ (കെ-റൈഡ്) സ്പെഷൽ ഡെപ്യൂട്ടി കമീഷണറായി ബി.വി. വാസന്തി അമറിനെ സംസ്ഥാന സർക്കാർ നിയമിച്ചു. റെയിൽവേയും സംസ്ഥാന സർക്കാറും തമ്മിലുള്ള സംയുക്ത സംരംഭമായ കെ-റൈഡ്, ബംഗളൂരു സബർബൻ റെയിൽ പദ്ധതി (ബി.എസ്.ആർ.പി) നടപ്പാക്കുന്നതിനായി രൂപവത്കരിച്ച കമ്പനിയാണ്.
കെ-റൈഡിന്റെ നിലവിലെ എം.ഡി എൻ. മഞ്ജുള, അടിസ്ഥാന സൗകര്യ വികസനം, തുറമുഖം, ഉൾനാടൻ ജലഗതാഗത വകുപ്പ് എന്നിവയുടെ സെക്രട്ടറി കൂടിയാണ്. കെ-റൈഡിന്റെ ഫലപ്രദമായ നടത്തിപ്പും സബർബൻ റെയിൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് കെ-റൈഡിന് സ്പെഷൽ ഡെപ്യൂട്ടി കമീഷണറെ നിയമിച്ചത്. 2017 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് വാസന്തി. നേരത്തെ, ബംഗളൂരു അർബൻ ജില്ല (നോർത്ത്) സ്പെഷൽ ഡെപ്യൂട്ടി കമീഷണറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.