സൗജന്യ ഹൃദയശസ്ത്രക്രിയ ക്യാമ്പിന്റെ ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി നിര്‍വഹിക്കുന്നു
ബംഗളൂരു: ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി കുടക് പാലിയേറ്റിവ് കെയർ യൂനിറ്റ്, എ.ഐ.കെ.എം.സി.സി മടിക്കേരി കമ്മിറ്റിയുടെ സഹായത്തോടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മെട്രോ ഇന്റർനാഷനൽ കാർഡിയാക് സെന്റർ നേതൃത്വം നൽകി.
12 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി നടത്തിയ ക്യാമ്പിൽ ഗുരുതര ഹൃദ്രോഗമുള്ള, ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികൾക്ക് മെട്രോ ശിശുമിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങൾ ഒരുക്കും. എസ്.ടി.സി.എച്ചിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഗൂഡല്ലൂരിൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി ആറു കുട്ടികളുടെ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.ക്യാമ്പ് ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി നിർവഹിച്ചു. എ.ഐ.കെ.എം.സി.സി മടിക്കേരി പ്രസിഡന്റ് ഗഫൂർ മടിക്കേരി അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. കുടക് ജില്ല ആശുപത്രി രക്തബാങ്ക് ഡയറക്ടർ ഡോ. കറുമ്പയ്യ മുഖ്യാതിഥിയായി.
എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയർ ഡയറക്ടർ ഡോ. എം.എ. അമീറലി പദ്ധതി വിശദീകരണം നടത്തി. ഡോ. ജനീൽ മുസ്തഫ, ഡോ. മിർസ മുഹമ്മദ് കംറാൻ, സി.പി.എം ബഷീർ ഹാജി, എം.വി. അബ്ദുൽ ലത്തീഫ്, ഇർഫാൻ ഹബീബ് പ്രിൻസ് വി.വി എന്നിവർ സംസാരിച്ചു. കെ.എ. യാഖൂബ്, നാസർ ഹിൽ ടൗൺ, എം.എ. നിസാർ, ഷമീർ, സമദ് മെട്രോ, മുസ്തഫ നജ, ഖലീൽ ബാഷ എന്നിവർ നേതൃത്വം നൽകി.നാലു വർഷമായി വീരാജ്പേട്ട കേന്ദ്രീകരിച്ച് രണ്ടു ഹോം കെയർ യൂനിറ്റുകൾ കുടകിൽ കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിനായി എസ്.ടി.സി.എച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മൂന്നാമത്തെ യൂനിറ്റ് മടിക്കേരിയിൽ ഉടനെ ആരംഭിക്കും. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുമെന്ന് ക്യാമ്പ് സന്ദർശിച്ച മടിക്കേരി എം.എൽ.എ ഡോ. മന്ദർ ഗൗഡ ഉറപ്പുനൽകി. മടിക്കേരി ഗവ. ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഹൃദ്രോഗ വിഭാഗത്തിൽ പീഡിയാട്രിക് കാർഡിയാക് സർജന്റെ സേവനം ലഭ്യമാക്കണമെന്ന് എം.എൽ.എ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.