Posted On
date_range Updated On
date_range കളമശ്ശേരി സ്ഫോടനം; അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തം
ബംഗളൂരു: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളവുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ കർണാടക നിരീക്ഷണം ശക്തമാക്കി.
ജാഗ്രതപാലിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
ദസറയോടനുബന്ധിച്ച് മൈസൂരു, മംഗളൂരു, മടിക്കേരി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ പ്രത്യേക പരിശോധനയും നിരീക്ഷണവും ശക്തിപ്പെടുത്തും. കഴിഞ്ഞ ദിവസം കേരളവുമായി അതിർത്തിപങ്കിടുന്ന ചെക്പോസ്റ്റുകളിലെത്തിയ വാഹനങ്ങൾ കർശന പരിശോധനക്ക് ശേഷമാണ് കടത്തിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.