Posted On
date_range Updated On
date_range ചന്ദനക്കടത്ത്: നാലുപേർ അറസ്റ്റിൽ
ബംഗളൂരു: ചാമരാജ് നഗർ കൊല്ലഗലിൽ ചന്ദനത്തടികൾ കടത്തുന്നതിനിടെ പ്രായപൂർത്തിയാവാത്ത കുട്ടിയടക്കം നാലുപേർ അറസ്റ്റിൽ. സാതേഗല ഹാൻഡ് പോസ്റ്റ് മേഖലയിൽ സി.ഐ.ഡി വിഭാഗവും വനംവകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. മണ്ഡ്യ മദ്ദൂർ ചെന്നഗൗഡ ലേഔട്ട് സ്വദേശി ഗംഗാധർ എന്ന രമേശ് (23), കൊല്ലഗേരി സ്വദേശി മഹേന്ദ്ര (18), ശിവശങ്കർ (20), പ്രായപൂർത്തിയാവാത്ത 17കാരൻ എന്നിവരാണ് പിടിയിലായത്.
ചന്ദനം കടത്തുകയായിരുന്ന ബൊലേറോ വാൻ തടഞ്ഞ അധികൃതർ 123 കിലോ വരുന്ന ചന്ദനത്തടികൾ കണ്ടെടുത്തു. വാഹനം പിടിച്ചെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ് അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.