ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തി​ര​ക്ക്:​ കൊ​ല്ല​ത്തേ​ക്ക്​ ആ​റു​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

ബം​ഗ​ളൂ​രു: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച് ഹു​ബ്ബ​ള്ളി, ബെ​ള​ഗാ​വി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു കൊ​ല്ല​ത്തേ​ക്കും തി​രി​ച്ചും ആ​റു​ സ്പെ​ഷ​ൽ ​െട്ര​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കും. കോ​ട്ട​യം വ​ഴി​യാ​ണ്​ ട്രെ​യി​നു​ക​ൾ. ഹു​ബ്ബ​ള്ളി-​കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ (07359, ന​വം​ബ​ർ 27 ഞാ​യ​റാ​ഴ്ച മാ​ത്രം), കൊ​ല്ലം-​ഹു​ബ്ബ​ള്ളി സ്പെ​ഷ​ൽ (07360, ന​വം​ബ​ർ 28 തി​ങ്ക​ളാ​ഴ്ച മാ​ത്രം), ബെ​ള​ഗാ​വി-​കൊ​ല്ലം സ്പെ​ഷ​ൽ (07361, ഡി​സം​ബ​ർ നാ​ലു മു​ത​ൽ ജ​നു​വ​രി 15 വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്രം), കൊ​ല്ലം-​ബെ​ള​ഗാ​വി സ്പെ​ഷ​ൽ (07362, ഡി​സം​ബ​ർ 5 മു​ത​ൽ ജ​നു​വ​രി 16 വ​രെ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്രം), ബെ​ള​ഗാ​വി - കൊ​ല്ലം സ്പെ​ഷ​ൽ (07357, ന​വം​ബ​ർ 20നു ​മാ​ത്രം), കൊ​ല്ലം-​ബെ​ള​ഗാ​വി സ്പെ​ഷ​ൽ (07358, ന​വം​ബ​ർ 21ന് ​മാ​ത്രം).

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ മ​ഹോ​ത്സ​വം

ബം​ഗ​ളൂ​രു: ജാ​ല​ഹ​ള്ളി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ മ​ഹോ​ത്സ​വം ന​ട​ക്കും. ന​വം​ബ​ർ 17ന്​ ​പു​ല​ർ​ച്ച 4.30ന്​ ​ദ​ർ​ശ​ന​ത്തി​നാ​യി തി​രു​ന​ട തു​റ​ക്കും. പ​തി​വ്​ പൂ​ജ​ക​ൾ കൂ​ടാ​തെ രാ​വി​ലെ അ​ഷ്ട​ദ്ര​വ്യ ഗ​ണ​പ​തി​ഹോ​മം ന​ട​ക്കും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നാ​യി കെ​ട്ടു​നി​റക്കുള്ള സൗ​ക​ര്യ​മുണ്ട്. എ​ന്നും ഉ​ച്ച​ക്ക്​ 12.30ന്​ ​പ്ര​സാ​ദ​ഊ​ട്ട്. ഡി​സം​ബ​ർ 16 മു​ത​ൽ 23 വ​രെ ധ്വ​ജോ​ത്സ​വം ന​ട​ക്കും. ഡി​സം​ബ​ർ 23ന്​ ​ആ​റാ​ട്ടോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും. 

Tags:    
News Summary - Sabarimala: Six special trains for Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.