എം.എം.എ റിപ്പബ്ലിക് ദിനാഘോഷത്തിൽ ജനറൽ സെക്രട്ടറി ടി.സി. സിറാജ് പതാകക്ക് അഭിവാദ്യമർപ്പിക്കുന്നു
Posted On
date_range Updated On
date_range എം.എം.എ റിപ്പബ്ലിക് ദിനാഘോഷം
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂർ റോഡ് ക്രസന്റ് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് പതാക ഉയർത്തി. തുടർന്നു നടന്ന പരിപാടി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറിമാരായ ശംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, മാനേജർ പി.എം. മുഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ശ്വേത സ്വാഗതവും എച്ച്.ഒ.സി അഫ്സർ പാഷ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.