Posted On
date_range Updated On
date_range രേണുകസ്വാമി വധക്കേസ്; ദർശന്റെ ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി
ബംഗളൂരു: രേണുകസ്വാമി കൊലപാതകക്കേസിൽ കന്നട നടൻ ദർശൻ, നടി പവിത്ര ഗൗഡ തുടങ്ങി കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 30 വരെ നീട്ടി. ബംഗളൂരു അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റാണ് (എ.സി.എം.എം) ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. ദർശൻ ബെല്ലാരി ജയിലിൽ നിന്നും പവിത്ര ഗൗഡ പരപ്പന അഗ്രഹാര ജയിലിൽ നിന്നും മറ്റു 15 പ്രതികൾ കർണാടകയിലെ വിവിധ ജയിലുകളിൽ നിന്നും വിഡിയോ കോൺഫറൻസിങ് വഴി വാദം കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.