Posted On
date_range Updated On
date_range വാടക കുടിശ്ശിക; രണ്ട് പോസ്റ്റ്ഓഫിസ് ബി.ബി.എം.പി പൂട്ടി
ബംഗളൂരു: വാടക കുടിശ്ശിക വർധിച്ചതോടെ നഗരത്തിലെ രണ്ട് പോസ്റ്റ്ഓഫിസുകൾ ബി.ബി.എം.പി അധികൃതർ പൂട്ടി. പുതുക്കിയ കരാർ പ്രകാരം വാടക നൽകാത്തതിനെ തുടർന്ന് ഒരു കോടി രൂപയോളം കുടിശ്ശിക വന്നതോടെ സെന്റ് ജോൺസ് റോഡിലെയും വസന്ത് നഗർ മാർക്കറ്റിലെയും പോസ്റ്റ്ഓഫിസുകളാണ് ബി.ബി.എം.പി അധികൃതർ അടച്ചുപൂട്ടിയത്. 2014 മുതൽ പലതവണ നോട്ടീസ് നൽകിയിട്ടും വാടക കാര്യത്തിൽ പോസ്റ്റ്ഓഫിസ് അധികൃതർ വീഴ്ച വരുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.