Posted On
date_range Updated On
date_range ചൈൽഡ് കെയർ സെൻററുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം
ബംഗളൂരു: ബംഗളൂരു നഗരപരിധിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചൈൽഡ് കെയർ സെൻററുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി). 2015 ലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയമപ്രകാരമാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയതെന്ന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് ചെയർപേഴ്സൻ കൂടിയായ ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. സ്വകാര്യ ചൈൽഡ് കെയർ സെൻററുകൾ ഏപ്രിൽ 20 നകം നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ബി.ബി.എം.പി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.