Posted On
date_range Updated On
date_range രാമനഗര ജില്ല ഇനിമുതൽ ബംഗളൂരു സൗത്ത്
ബംഗളൂരു: രാമനഗര ജില്ല ഇനി ‘ബംഗളൂരു സൗത്ത്’ എന്നപേരിൽ അറിയപ്പെടും. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ജില്ലയുടെ പുനര്‍നാമകരണം ചെയ്യുന്നതുമായി സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ ദീർഘകാല ആവശ്യവും ജനപ്രതിനിധികൾ നാളുകളായി ഉന്നയിക്കുന്ന വിഷയവുമാണിത്. പേരല്ലാതെ ഘടനയിലോ ജില്ല ഭരണ ആസ്ഥാനത്തിനോ മാറ്റം ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു. ബി.ജെ.പി, ജെ.ഡി.എസ് സഖ്യത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്. നേരത്തേ ബി.ജെ.പി സർക്കാറാണ് രാമനഗര എന്ന പേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.