ബംഗളൂരു: വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യ റമദാൻ മാസത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ വിശ്വാസികൾ മുന്നോട്ട് വരണമെന്ന് പ്രഭാഷകനും യുവ പണ്ഡിതനുമായ മുസ്തഫ ഹുദവി ആക്കോട് അഭിപ്രായപ്പെട്ടു. ജെ.സി നഗറിലെ അസ്ലം പാലസിൽ ഇസ്ലാമിക് സെന്റർ ബാംഗ്ലൂർ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് ബംഗളൂരു ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു. എ.കെ. അഷറഫ് ഹാജി അധ്യക്ഷതവഹിച്ചു. സമസ്ത കണ്ണൂർ ജില്ല മുശാവറ അംഗം ഷരീഫ് ബാഖവി, ബഷീർ ഫൈസി, എം.എം.എ. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ശംസുദ്ദീൻ കൂടാളി, അബ്ദുറഹ്മാൻ യമാനി, റഹിം അനുഗ്രഹ, ടി.സി. മുനീർ, നാസർ ടി, ജുനൈദ്, ഫൈസൽ തലശ്ശേരി, റിയാസ് എന്നിവർ സംസാരിച്ചു. സുബൈർ കായക്കൊടി സ്വാഗതവും കെ.എച്ച്. ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.