യു.​യു.​ഡി.​എ ഓ​ഫി​സി​ൽ ലോ​കാ​യു​ക്ത പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന

യു.​യു.​ഡി.​എ ഓ​ഫി​സി​ൽ റെ​യ്ഡ്; 200 ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

മം​ഗ​ളൂ​രു: പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച പ​രാ​തി​ക​ളെ തു​ട​ർ​ന്ന് ഉ​ഡു​പ്പി ലോ​കാ​യു​ക്ത പൊ​ലീ​സ് ആ​ദി ഉ​ഡു​പ്പി​യി​ലെ ഉ​ഡു​പ്പി ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (യു.​യു.​ഡി.​എ) ഓ​ഫി​സി​ന്റെ വി​വി​ധ ശാ​ഖ​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി.​ബം​ഗ​ളൂ​രു​വി​ലെ ക​ർ​ണാ​ട​ക ലോ​കാ​യു​ക്ത ഓ​ഫീ​സി​ൽ നി​ന്ന് സെ​ർ​ച്ച് വാ​റ​ണ്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മം​ഗ​ളൂ​രു ലോ​കാ​യു​ക്ത പൊ​ലീ​സ് സൂ​പ്ര​ണ്ട് ദി​നേ​ശ് കു​മാ​റി​ൻ്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഉ​ഡു​പ്പി ലോ​കാ​യു​ക്ത ഡി​വൈ​എ​സ്പി ഹ​ല​മൂ​ർ​ത്തി റാ​വു​വി​ൻ്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ന്ദ്ര നാ​യി​ക്, മം​ഗ​ളൂ​രു ലോ​കാ​യു​ക്ത ഇ​ൻ​സ്പെ​ക്ട​ർ ഭാ​ര​തി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ ക​ണ്ടെ​ത്തി.

ക്ര​മ​ര​ഹി​ത​മാ​യി ന​ശി​പ്പി​ച്ച​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഫ​യ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ 200 ഓ​ളം രേ​ഖ​ക​ൾ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്തു. ക​ണ്ടെ​ത്ത​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ബം​ഗ​ളൂ​രു​വി​ലെ ക​ർ​ണാ​ട​ക ലോ​കാ​യു​ക്ത​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Raid on U.U.D.A. office; 200 files seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.